SignIn
Kerala Kaumudi Online
Friday, 26 April 2024 2.00 AM IST

ശവക്കോട്ട, കൊമ്മാടി പാലങ്ങൾ മേയിൽ തുറക്കും

bridge

ആലപ്പുഴ: ശവക്കോട്ട പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കിയതോടെ നിർമ്മാണം പുരോഗമിക്കുന്നു. പാലത്തിന്റെ പ്രധാന സ്ളാബുകളുടെ കോൺക്രീറ്റ് ജോലികൾ ഒന്നരമാസം മുമ്പ് പൂർത്തീകരിച്ചിരുന്നു.

പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കൊമ്മാടി പാലവും ഇതോടൊപ്പം പൂർത്തീകരിക്കാനാണ് നീക്കം. ഇരുപാലങ്ങളും 2022 മേയിൽ തുറന്ന് കൊടുക്കാൻ കഴിയുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) ഉദ്യോഗസ്ഥർ പറയുന്നു. മുൻ മന്ത്രി ജി. സുധാകരൻ മുൻകൈയെടുത്താണ് ശവക്കോട്ട പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നതിനും കൊമ്മാടിയിൽ നിലവിലെ പാലം പൊളിച്ചുപണിയാനും 28.45 കോടിയുടെ പദ്ധതി തയ്യാറാക്കിയത്.

ശവക്കോട്ട പാലവും കൊമ്മാടി പാലവും ബന്ധിപ്പിക്കാൻ എ.എസ് കനാലിന്റെ പടിഞ്ഞാറെ കരയിൽ 2.5 കിലോമീറ്റർ നീളത്തിലുള്ള റോഡ് കാനയോടെ പുതുക്കിപ്പണിയുന്നതും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2019 ഡിസംബറിൽ ആരംഭിച്ച നിർമ്മാണം 14 മാസം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും കൊവിഡ് വ്യാപനം ജോലികൾ വൈകിപ്പിച്ചു.

സ്ഥലം ഏറ്റെടുക്കൽ വേഗത്തിൽ

അപ്രോച്ച് റോഡ് നിർമ്മാണത്തിന് ആര്യാട് സൗത്ത്, മുല്ലയ്ക്കൽ, ആലപ്പുഴ പടിഞ്ഞാറ് വില്ലേജുകളിലായി 24.14 സെന്റ് സ്ഥലമാണ് ഏറ്റെടുക്കുന്നത്. കിഫ്ബി ചേർത്തല എൽ.എ തഹസീൽദാരുടെ നേതൃത്വത്തിൽ സ്ഥലം ഏറ്റെടുക്കൽ അന്തിമഘട്ടത്തിലാണ്. ഏറ്റെടുക്കുന്ന സ്ഥലത്തെ കെ.എസ്.ഇ.ബി, വ്യാപാര സ്ഥാപനങ്ങൾ എന്നിവ ഒഴിപ്പിക്കേണ്ടതുണ്ട്. ശവക്കോട്ട പാലത്തിന്റെ ഇരുകരകളിലും 17 കെട്ടിടവും കൊമ്മാടി പാലത്തിന്റെ ഭാഗത്ത് മൂന്ന് കെട്ടിടവുമാണ് പൊളിക്കാനുള്ളത്. കെട്ടിടങ്ങളുടെ വില നിർണയിച്ച് കെ.ആർ.എഫ്.ബി അധികൃതർ എൽ.എ വിഭാഗത്തിന് കൈമാറി. ഇത് പരിശോധിച്ച് റിപ്പോർട്ട് കളക്ടർക്ക് സമർപ്പിച്ചാലേ സ്ഥലം ഏറ്റെടുക്കാൻ കഴിയൂ.

കൊമ്മാടി പാലം

1. 12 പൈലുകളുടെ നിർമ്മാണം പൂർത്തീകരിച്ചു

2. ടെസ്റ്റ് പൂർത്തികരിച്ച് ഈ ആഴ്ച പൈൽക്യാപ്പ് ജോലികൾ ആരംഭിക്കും

3. 29 മീറ്റർ നീളവും 14 മീറ്റർ വീതിയും ഇരുവശവും ഒന്നരമീറ്റർ വീതം നടപ്പാതയും

4. റോഡിന്റെയും കാനയുടെയും പണികൾ ആരംഭിച്ചു

5. 14 മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കും

നിർമ്മാണ ചെലവ്: ₹ 28.45 കോടി

ശവക്കോട്ട പാലം

നീളം: 26 മീറ്റർ

വീതി: 12 മീറ്റർ

കൊമ്മാടി പാലം

നീളം: 29 മീറ്റർ

വീതി: 14 മീറ്റർ

"

അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം ലഭിച്ചാലുടൻ ശവക്കോട്ട പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കും. ഇതോടൊപ്പമുള്ള നടപ്പാലത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ സംരക്ഷണ ഭിത്തിയുടെ ജോലികൾ ആരംഭിച്ചു. കൊമ്മാടി, ശവക്കോട്ട പാലങ്ങൾ മേയിൽ ഗതാഗതത്തിന് തുറന്നുകൊടുക്കും.

കെ.ആർ.എഫ്.ബി അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.