കൊല്ലം: കേരള സർവകലാശാല 2021 ൽ നടത്തിയ എംഎസ് സി ബയോടെക്‌നോളജി പരീക്ഷയിൽ വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്‌നോളജിയിലെ സൻഹ ഷഹാൽ ഒന്നാം റാങ്കും ബി. അപർണരാജ് മൂന്നാം റാങ്കും കരസ്ഥമാക്കി.
ബയോടെക്‌നോളജി ബിരുദ വിഭാഗത്തിൽ ഈ വർഷം രണ്ടാം റാങ്ക് കരസ്ഥമാക്കിയത് കോളേജിലെ ഫാത്തിമുത്തു സുഹറ ആയിരുന്നു. ബികോം കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ കാത്തു ബി.ലാൽ ഒന്നാം റാങ്ക് നേടി. ബിഎസ് സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി, എംഎസ് സി ബയോടെക്‌നോളജി, ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, എംകോം, ബി.സി.എ, ബി.എ ഇംഗ്ലീഷ് ക്ളാസുകളിൽ മാനേജ്‌മെന്റ് സീറ്റുകളിലെ ഒഴിവുകളിലേക്ക് അഡ്മിഷനു ബന്ധപ്പെടാം. ഫോൺ: 0474-2723156, 9446428423.