തിരുവനന്തപുരം: ജ്യോതിഷത്തിന്റെ ശാസ്ത്രീയവശങ്ങളെപ്പറ്റി പഠിക്കാൻ ജ്യോതിഷ പഠന ഗവേഷണ കേന്ദ്രം ആരംഭിക്കണമെന്ന് ഭാരതീയ ജ്യോതിഷ വിചാര സംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകുമാർ പെരിനാട് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഡോ. എം.ഷിബു നാരായണൻ അദ്ധ്യക്ഷതവഹിച്ചു.ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.ജയകുമാർ, പ്രഭസാരി എസ്.ശ്രീകുമാർ,ജി.ഗീത,പി.സതീഷ്കുമാർ,സജിത്,പി.എസ്.മഹേന്ദ്രകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.