SignIn
Kerala Kaumudi Online
Friday, 29 March 2024 5.39 PM IST

മൂന്ന് വനിതാ കർഷകർ ട്രക്ക് ഇടിച്ച് മരിച്ചു; അപകടം കർഷക സമരം നടക്കുന്നതിന് സമീപം, പൊലീസ് അന്വേഷണം ആരംഭിച്ചു

truck

ന്യൂഡൽഹി: മൂന്ന് വനിതാ കർഷകർ ട്രക്ക് ഇടിച്ച് മരിച്ചു.പഞ്ചാബ് സ്വദേശികളാണ് മരിച്ചത്. ഹരിയാനയിലെ ബഹദൂർഘട്ടിൽ ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. കർഷക സമരത്തിൽ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് സ്ത്രീകൾ സംഭവ സ്ഥലത്തുവച്ചും, ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. ട്രക്കിന്റെ ഡ്രൈവർ സംഭവ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.

ഡൽഹി- ഹരിയാന അതിർത്തിയിൽ കർഷകരുടെ പ്രതിഷേധം നടക്കുന്നതിന് സമീപമായിരുന്നു അപകടം. അമിതവേഗതയിൽ പാഞ്ഞുവന്ന ട്രക്ക്, ഓട്ടോറിക്ഷയ്ക്കായി കാത്തുനിൽക്കുകയായിരുന്ന സ്ത്രീകളെ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, THREE WOMEN FARMERS, TRUCK, HARYANA, ACCIDENT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.