SignIn
Kerala Kaumudi Online
Thursday, 25 April 2024 7.00 PM IST

രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,​ സ്ഥിരീകരിച്ച് ആശുപത്രി അധികൃതർ,​ പതിവ് പരിശോധനയ്ക്കെന്ന് വിശദീകരണം

kk

ചെന്നൈ: സൂപ്പർതാരം രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,​ ചെന്നൈ കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം പതിവ് പരിശോധനയ്ക്കായാണ് രജനികാന്ത് ആശുപത്രിയിലെത്തിയതെന്ന് താരവുമായി ബന്ധപ്പെട്ടവർ അറിയിച്ചു. വൈകിട്ട് 4.30ഓടെയാണ് രജനികാന്ത് ആശുപത്രിയിലെത്തിയത്.

70കാരനായ താരത്തെ കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസംമുട്ടലിനെയും രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെയും തുടർന്നായിരുന്നു അന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസമാണ് രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ അണ്ണാത്തെയുടെ ട്രെയിലർ പുറത്തിറങ്ങിയത്. മാസ് ലുക്കിലുള്ള രജനീകാന്തിന്റെ കഥാപാത്രത്തിന് വൻ വരവേല്പാണ് ആരാധകർ നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RAJANIKANTH, RAJANIKANTH HOSPTALISED
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.