കോട്ടയം: കാമ്പസുകളെ ജനാധിപത്യവത്ക്കരിക്കാൻ എസ്.എഫ്.ഐ തയ്യാറായില്ലെങ്കിൽ വിദ്യാർത്ഥി സമൂഹം അവരെ തൂത്തെറിയുമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി. കബീർ പറഞ്ഞു. യൂണിവേഴ്സിറ്റി ആക്രമണ സംഭവത്തിൽ വ്യാജ കേസ് പിൻവലിച്ച് ഇരയ്ക്കൊപ്പം നിൽക്കാൻ എസ്.എഫ്.ഐ തയ്യാറാകണം. ജില്ലാ കമ്മിറ്റിയുടെ ജനാധിപത്യ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മറ്റി അംഗം അജീഷ് അശോകൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് നിഖിൽ ബാബു, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ഋഷി രാജ്, യു. കണ്ണൻ, ജില്ലാ ജോ. സെക്രട്ടറി അനന്തു നന്ദകുമാർ, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് റെനീഷ് കാരിമറ്റം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |