കോട്ടയം: ജില്ലയിൽ കൊവിഡ് വാക്‌സിനേഷന്റെ ആദ്യ ഡോസ് വിതരണം പൂർത്തിയായി.
കോട്ടയം ജനറൽ ആശുപത്രി, അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം, ചങ്ങനാശ്ശേരി ജനറൽ ആശുപത്രി, ഏറ്റുമാനൂർ ആരോഗ്യകേന്ദ്രം എന്നിവിടങ്ങളിലാണ് ഏറ്റവും അധികം വാക്സിനുകൾ നൽകിയത്.
ചടങ്ങ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വാക്‌സിനേഷൻ ഒന്നാമത്തെ ഡോസ് വിതരണം 100 ശതമാനം പൂർത്തിയായതിന്റെ ആഹ്‌ളാദം പ്രകടിപ്പിച്ച് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് 100 ത്രിവർണ ഹൈഡ്രജൻ ബലൂണുകൾ ആകാശത്തേയ്ക്ക് പറത്തിവിട്ടു.