കോട്ടയം: കേരള പൊലീസ് ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്ന് രാവിലെ 9ന് തിരുനക്കര റെഡ്ഡിയാർ അസോസിയേഷൻ ഹാളിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ സി.കെ ശശിധരൻ അദ്ധ്യക്ഷത വഹിക്കും. പൊലീസ് മേധാവി അനിൽകാന്ത് മുഖ്യപ്രഭാഷണം നടത്തും. സി.കെ. ആശ എം.എൽ.എ ആദരിക്കും. ജയശ്ചന്ദ്രൻ കല്ലിംഗൽ മുഖ്യാതിഥിയാവും. പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പൊലീസ് മേധാവി ഡി. ശില്പ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും.