SignIn
Kerala Kaumudi Online
Friday, 26 April 2024 2.16 AM IST

കേസരി നായനാർ പുരസ്‌കാരം ഇ.പി. രാജഗോപാലന്

rajagopalan

കണ്ണൂർ: ഈ വർഷത്തെ കേസരി നായനാർ പുരസ്‌കാരത്തിന് സാഹിത്യ നിരൂപകനും നാടകകൃത്തുമായ ഇ.പി. രാജഗോപാലൻ അർഹനായതായി പുരസ്‌കാര സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 25,000 രൂപയും കെ.കെ.ആർ വെങ്ങര രൂപകൽപ്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

മലയാളത്തിലെ ആദ്യ ചെറുകഥാകാരനും മാദ്ധ്യമ പ്രവർത്തകനുമായ കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ സ്മരണയ്ക്കായി കലാ സാംസ്‌കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലം 2014 മുതൽ ഏർപ്പെടുത്തിയതാണ് കേസരി നായനാർ പുരസ്‌കാരം.

നവമ്പർ അവസാന വാരം കേസരി നായനാരുടെ ജന്മനാടായ മാതമംഗലത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും. നാലുപതിറ്റാണ്ടായി സാഹിത്യ നിരൂപണത്തിലും സാംസ്കാരിക വിമർശനത്തിലും ഇ.പി. രാജഗോപാലൻ സജീവമാണ്. വാർത്താസമ്മേളനത്തിൽ ജൂറി അംഗങ്ങളായ കരിവെള്ളൂർ മുരളി, ഡോ. ജിനേഷ് കുമാർ എരമം, പുരസ്‌കാര സമിതി കൺവീനർ കെ.വി. സുനുകുമാർ, പി. ദാമോദരൻ എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, PURASKARAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.