SignIn
Kerala Kaumudi Online
Thursday, 25 April 2024 4.00 AM IST

ആസിഡ് ആക്രമണത്തിൽ 50കാരന് പരിക്ക്

acid

പേരാവൂർ: പേരാവൂരിനടുത്ത് മണത്തണയിൽ അൻപതുകാരന് നേരെ ബന്ധുവിന്റെ ആസിഡ് ആക്രമണം. ഗുരുതരമായി പരിക്കേറ്റ മാന്തോട്ടം കോളനിക്ക് സമീപത്തെ ബിജു ചാക്കോയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ ബന്ധു മങ്കുഴി ജോസിനെ പൊലീസ് അറസ്റ്റുചെയ്തു. ആസിഡ് ആക്രമണത്തിൽ ബിജുവിന്റെ മുഖത്തും ശരീരത്തിലും മാരകമായി പൊള്ളലേറ്റിരുന്നു. ആസിഡ് ഒഴിച്ചതിന് പുറമെ ജോസ് ബിജുവിനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.

ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. മണത്തണയിലെ കുളത്തിൽ കുളിക്കുന്നതിനായി എത്താറുള്ള ബിജുവിനെ ആക്രമിക്കാൻ ബക്കറ്റിൽ ആസിഡുമായി ജോസ് കാത്തു നിൽക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ജീപ്പിൽ വരികയായിരുന്ന ബിജുവിനെ തടഞ്ഞുനിർത്തി പൊടുന്നനെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. പ്രാണരക്ഷാർത്ഥം സ്വന്തം വീടിനു സമീപത്തെ മറ്റൊരു വീട്ടിലേക്ക് ഓടിക്കയറിയ ബിജുവിനെ ജോസ് പിന്തുടർന്ന് കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. രക്ഷപ്പെടുത്താനുള്ള നാട്ടുകാരുടെ ശ്രമത്തെയും ജോസ് തടഞ്ഞു. കൂടുതൽ പേർ സംഭവ സ്ഥലത്ത് എത്തിയതോടെ ഓടി രക്ഷപ്പെട്ട ജോസിനെ പിന്നീട് മടപ്പുരച്ചാൽ റോഡിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു. കുടുംബ വഴക്കിനെ തുടർന്നുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് പേരാവൂർ പൊലീസ് പരിശോധന നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, CRIME
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.