മലപ്പുറം: ജില്ലയിലെ ഉന്നതവിദ്യാഭ്യാസത്തിന് എല്ലാ കുട്ടികൾക്കും സൗകര്യം ഏർപ്പെടുത്തണമെന്ന് എം.എസ്.എസ് ജില്ലാ കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ.വി. മുഹമ്മദ് ഷാഫി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ഡോ. കെ.എം.ഹസ്സൻ ബാബു (പ്രസിഡന്റ്), കെ.പി.ഫസലുദ്ദീൻ തിരൂർ, സി.അബ്ദുൽ കരീം കോട്ടക്കൽ, പി.ടി.എസ് മൂസു പെരിന്തൽമണ്ണ (വൈസ് പ്രസിഡന്റ്). സി.ഇബ്രാഹിം ഹാജി പരപ്പനങ്ങാടി (സെക്രട്ടറി) നിയാസ് പുളിക്കലകത്ത്, ഇ.കെ.കാസിം ബാവ കൊണ്ടോട്ടി, പ്രൊഫ. വി പി.ബാബു, താനൂർ (ജോ.സെക്രട്ടറി), ഈ.വി. മുഹമ്മദ് ഷാഫി കക്കാട് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |