ന്യൂഡൽഹി: കൊവിഡ് വൈറസ് വ്യാപനത്തിനെതിരെ വാക്സിനേഷൻ എടുക്കാത്ത 18 വയസിന് താഴെ പ്രായമുള്ള ഡൽഹി നിവാസികളിൽ 82 ശതമാനത്തിനും കൊവിഡ് ആന്റിബോഡി കണ്ടെത്തി. ഡൽഹിയിൽ നടത്തിയ ആറാമത്തെ സീറോളജിക്കൽ സർവേയുടെ പ്രാഥമിക റിപ്പോർട്ടിലാണിത്. സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ മുഴുവൻ ക്ലാസുകളും തുറക്കാൻ ഈ റിപ്പോർട്ട് സർക്കാരിന് പ്രചോദനമാകും. ലക്ഷണമില്ലാതെ കുട്ടികളിൽ കൊവിഡ് വൈറസ് ബാധയുണ്ടായെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
കഴിഞ്ഞ ദിവസം ഡൽഹിയിലെ പുതിയ കൊവിഡ് വൈറസ് ബാധിതർ 345 പേരാണ്. ഈ വർഷം മാർച്ച് - ഏപ്രിൽ മാസങ്ങളിൽ കൊവിഡ് ഏറ്റവും ശക്തമായ സമയത്ത് 95,752 പേരായിരുന്നു പ്രതിദിന കൊവിഡ് ബാധിതർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |