ബാങ്കോക്ക്: തായ്ലൻഡിൽ ബഹുനില കെട്ടിട സമുച്ചയത്തിന്റെ 26-ാം നിലയുടെ മുകളിൽ നിന്ന് രണ്ട് പെയിന്റിംഗ് ജോലിക്കാരെ കയർ മുറിച്ച് താഴെ വീഴ്ത്താൻ ശ്രമിച്ച് താമസക്കാരിയായ യുവതി. ഇരുവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. കെട്ടിടത്തിന്റെ 32-ാം നിലയിൽ നിന്ന് തൊഴിലാളികൾ ഇറങ്ങുന്നതിനിടെയാണ് 26-ാം നിലയിൽവച്ച് യുവതി കയർ മുറിക്കുന്നത്.
തന്റെ അപ്പാർട്ട്മെന്റിന് മുന്നിൽ ജോലി ചെയ്യുന്നതിനെപ്പറ്റി നേരത്തെ അറിയിക്കാത്തതിലുള്ള ദേഷ്യം മൂലമാണ് യുവതി കയർ മുറിച്ചതെന്നാണ് റിപ്പോർട്ട്. യുവതി കയർ മുറിയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട മറ്റൊരു അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ദമ്പതികളാണ് പെയിന്റിംഗുകാരെ രക്ഷപ്പെടുത്തിയത്.
യുവതിയെ അറസ്റ്റ് ചെയ്ത് കൊലപാതകശ്രമത്തിന് കേസെടുത്തു. ആദ്യം ആരോപണം നിഷേധിച്ച യുവതി പിന്നീട് പൊലീസ് വിരളടയാളമടക്കമുള്ള വിശദമായ തെളിവുകളോടെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |