SignIn
Kerala Kaumudi Online
Thursday, 25 April 2024 5.55 AM IST

മലക്കപ്പാറയ്ക്ക് കെ.എസ്.ആർ.ടി.സി വക ടൂർ

bus

ആലപ്പുഴ: കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽ നിന്ന്‌ മലക്കപ്പാറയ്ക്ക് ഉല്ലാസ യാത്ര ആരംഭിക്കുന്നു. നവംബർ 4ന് പുലർച്ചെ 4.45ന് പുറപ്പെട്ട് രാത്രി 10ന് മടങ്ങിയെത്തും. 600 രൂപയാണ് ടിക്കറ്റ് നിരക്ക്. 50 യാത്രക്കാരുണ്ടെങ്കിൽ നവംബർ 7ന് അടുത്ത സർവീസ് നടത്തും. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിലെത്തി സീറ്റ് ബുക്ക് ചെയ്യാം. ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് അതിരപ്പള്ളി വ്യൂ പോയിന്റ്, പെരിങ്ങൽക്കുത്ത് ഡാം, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക്, നെല്ലികുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ ബസ് നിർത്തും. 60 കിലോമീറ്ററോളം വനത്തിനുള്ളിലൂടെയാണ് സഞ്ചാരം. വൈകിട്ടോടെ മടക്കയാത്രയുണ്ടാവും. മലക്കപ്പാറയിൽ നാടൻഭക്ഷണം കഴിക്കാനുള്ള സൗകര്യവുമുണ്ടാകും. വിവരങ്ങൾക്ക്: 0477 2252501.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.