SignIn
Kerala Kaumudi Online
Friday, 29 March 2024 3.43 PM IST

കന്നഡതാരം പുനീത് രാജ്‌കുമാർ പൊലിഞ്ഞു, ഉള്ളുലഞ്ഞ് ആരാധകർ

puneeth

ബംഗളൂരു:കന്നഡ സൂപ്പർതാരവും ഗായകനുമായ പുനീത് രാജ്കുമാർ (അപ്പു) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 46 വയസായിരുന്നു.

ഇന്നലെ രാവിലെ ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ നെഞ്ചുവേദനയുണ്ടായതിനെ തുടർന്ന് കുടുംബ ഡോക്ടറെ കണ്ടു. ഇ. സി. ജിയിൽ അപകടകരമായ വ്യതിയാനം കണ്ടതോടെ ബംഗളൂരുവിലെ വിക്രം ആശുപത്രിയിൽ

പ്രവേശിപ്പിക്കുകയായിരുന്നു.അതീവ ഗുരുതരാവസ്ഥയിൽ പ്രതികരണം ഇല്ലാത്ത അവസ്ഥയിലായിരുന്നു അപ്പോൾ . താമസിയാതെ മരണം സ്ഥിരീകരിച്ചു.

കന്നഡ സിനിമയിലെ ഇതിഹാസ താരം രാജ്കുമാറിന്റെയും പർവതമ്മ രാജ്കുമാറിന്റെയും അഞ്ചു കുട്ടികളിൽ ഇളയവനായി 1975ലാണ് ജനനം. കൈക്കുഞ്ഞായിരിക്കുമ്പോൾ തന്നെ പിതാവിന്റെ പ്രേമദ കനികെ എന്ന ചിത്രത്തിൽ പുനീത് മുഖം കാണിച്ചിരുന്നു. പിന്നീട് ബാല്യകാലത്തുടനീളം രാജ്കുമാർ നായകനായ ചിത്രങ്ങളിൽ വേഷമിട്ടു.ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രത്തിന് 1985ൽ മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്കാരം ലഭിച്ചു. 2002ൽ അപ്പു എന്ന ചിത്രത്തിലാണ് ആദ്യമായി നായകനായത്.

വസന്ത ഗീത (1980), ഭാഗ്യവന്ത (1981), ചാലിസുവ മോദഗലു (1982), ഇരടു നക്ഷത്രഗളു (1983) എന്നീ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധേയമായിരുന്നു.

മോഹൻലാലിനൊപ്പം മൈത്രി എന്ന സിനിമയിലും അഭിനയിച്ചു.

അഭി (2003), വീര കന്നഡിഗ (2004), മൗര്യ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങി കൊമേഴ്സ്യൽ ഹിറ്റ് ചിത്രങ്ങളിലൂടെ സൂപ്പർതാരമായി. കന്നഡ സിനിമയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടനായിരുന്നു.

പിന്നണി ഗായകനായും തിളങ്ങി. 1981 മുതൽ 2021 വരെ നൂറോളം ചിത്രങ്ങളിൽ പാടി. 2012 ൽ 'ഹു വാണ്ട്സ് ടു ബി എ മില്ല്യണയർ' എന്ന ഗെയിം ഷോയുടെ കന്നഡ പതിപ്പായ 'കന്നഡ ദ കോട്യാധിപതി' എന്ന ഗെയിം ഷോയിലൂടെ ടെലിവിഷൻ അവതാരകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒട്ടേറെ ടി.വി ഷോകളിൽ അവതാരകനായി .

സന്തോഷ് അനന്ദ്രത്തിന്റെ "യുവരത്ന"യാണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ജയിംസ്, ദ്വിത്വാ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.

അശ്വനി രേവനാഥാണ് ഭാര്യ. വന്ദിത രാജ്കുമാർ, ധൃതി രാജ്കുമാർ എന്നിവർ മക്കളാണ്.
പ്രശസ്ത കന്നഡ ചലച്ചിത്ര താരങ്ങളായ ശിവരാജ്കുമാർ, രാഘവേന്ദ്ര രാജ്കുമാർ, വിനയ് രാജ്കുമാർ, യുവ രാജ്കുമാർ എന്നിവർ സഹോദരങ്ങളാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി,​ കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മൈ ഉൾപ്പടെയുള്ളവർ അനുശോചിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PUNIT RAJKUMAR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.