ആലപ്പുഴ: കർഷകർക്ക് കുറഞ്ഞ പലിശയ്ക്ക് വിതരണം ചെയ്യാൻ കേന്ദ്ര സർക്കാർ നബാർഡ് വഴി സംസ്ഥാന സഹകരണ മേഖലയ്ക്ക് നൽകുന്ന തുക വകമാറ്റി ചെലവഴിക്കുന്ന സഹകരണ ബാങ്കുകളുടെ നടപടിയിൽ പ്രതിഷേധിച്ച് കേരളപ്പിറവി ദിനത്തിൽ സഹകരണ ജോ. രജിസ്ട്രാർ ഓഫീസിലേക്ക് മാർച്ച് നടത്താൻ കർഷക മോർച്ച ജില്ലാ നേതൃയോഗം തീരുമാനിച്ചു. പ്രളയക്കെടുതിയിൽ കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച രണ്ടാം കുട്ടനാട് പാക്കേജ് അടിയന്തരമായി നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബി.ജെ.പി ജില്ലാ ഓഫീസിൽ കൂടിയ നേതൃയോഗം കർഷകമോർച്ച ജില്ലാ പ്രസിഡന്റ് വി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എം.ആർ. സജീവ് അദ്ധ്യക്ഷനായി. കെ.ആർ. മോഹൻദാസ്, കെ.പി. സുരേഷ്, കെ.ടി. തങ്കമണി, അജി.പി. അനിഴം, സുധാമൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |