പള്ളുരുത്തി: ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി ട്രെയിനിംഗ് സെന്ററിൽ നടത്തിയ കമ്മീഷണർ ട്രോഫിക്കായുള്ള ചെസ്സ് ടൂർണമെന്റിൽ പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയും നിലവിലെ കേരള പൊലീസ് സ്റ്റേറ്റ് ചെസ്സ് ചാമ്പ്യനും ഫിഡെ റേറ്റഡ് ചെസ്സ് പ്ലയറുമായ അബൂബക്കർ ചാമ്പ്യനായി. കമ്മീഷണർ നാഗരാജു ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ചീഫ് ആർബിറ്റർ പി.എസ്. അമീർ ടൂർണമെന്റ് നിയന്ത്രിച്ചു. ദേശീയ ചെസ്സ് പ്ലയറും സീനിയർ ഹൈക്കോടതി അഡ്വക്കേറ്റുമായ ജോൺ എസ്. റാൽഫ് മുഖ്യാതിഥിയായി. മട്ടാഞ്ചേരി പൊലീസ് അസ്സിസ്റ്റന്റ് കമ്മീഷണർ രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ പങ്കെടുത്ത ആദ്യത്തെ മൂന്ന് സ്ഥാനങ്ങളും മട്ടാഞ്ചേരി പൊലീസ് സബ് ഡിവിഷൻ കരസ്ഥമാക്കി.