പള്ളുരുത്തി: ഇടക്കൊച്ചിയിൽ വിവിധയിടങ്ങളിൽ മാലിന്യം വലിച്ചെറിയൽ രൂക്ഷമായി. ഡിവിഷൻ കൗൺസിലർ ജീജ ടെൻസന്റെ നേതൃത്വത്തിൽ പുലർച്ചെ മുതൽ സ്ക്വാഡ് പ്രവർത്തനം നടത്തി. മാലിന്യം തള്ളുന്നവർക്കെതിരെ താക്കീത് ചെയ്ത് ബോധവത്ക്കരണവും നടത്തി. നിരീഷണ കാമറകൾ സ്ഥാപിച്ച് മാലിന്യമുക്തമാക്കുന്ന സ്ഥലങ്ങളിൽ കൗൺസലറിന്റെ നേതൃത്വത്തിൽ അലങ്കാര ചെടികൾ നട്ട് മനോഹരമാക്കാനുള്ള ശ്രമത്തിലാണ്. ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ എല്ലാ വീടുകളിലും ചെന്ന് മാലിന്യം ശേഖരിക്കൽ തുടങ്ങി. സോളി പി.എ, ബിജു അറക്കപ്പാടത്ത്, ഫെർബിൻ ജോസഫ് , റിക്സൺ ലൂയിസ്, ബി.സി. സുധീഷ് ,നിമൽ ജോസഫ് , ദണ്ഡപാണി എന്നിവർ നേതൃത്വം നൽകി.