കൊച്ചി : ഉപയോഗശൂന്യമായ കേബിളുകൾ നഗരവീഥിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് എറണാകുളം വികസനസമിതി പ്രസിഡന്റ് കെ.എസ്.ദിലീപ് കുമാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ ചിറ്റൂർ റോഡിൽ മുല്ലശ്ശേരി കനാൽ റോഡിന് സമീപം ഇലക്ട്രിസിറ്റി ഷോർട്ട് സർക്ക്യൂട്ട് മൂലം ഉണ്ടായ അഗ്നിബാധയിൽ കേബിളുകൾ ഒന്നാകെ കത്തി തീപടർന്നതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് എറണാകുളത്തപ്പൻ റോഡിൽ ജില്ലാ ലീഗൽ സർവീസ് അതോറിട്ടി ഓഫിസിന് മുന്നിലെ റോഡിൽ ഫോൺ ചെയ്തു കൊണ്ടുനിന്ന ഞാറക്കൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി.ഗാന്ധിയുടെ ശരീരത്തിലേക്ക് കേബിൾ പൊട്ടിവീണതാണ് മറ്റൊരു സംഭവം.