ന്യൂഡൽഹി: അന്താരാഷ്ട്ര വിമാനസർവീസുകൾക്കുള്ള വിലക്ക് നവംബർ 30 വരെ നീട്ടി. ഒന്നാം തരംഗം ആരംഭിച്ച 2020 മാർച്ച് 23 മുതൽ തുടരുന്ന നിരോധനം 31ന് അവസാനിക്കാനിരിക്കെയാണിത്.
പ്രത്യേക അനുമതിയുള്ള വിമാന സർവീസുകൾക്കും ചരക്കു വിമാനങ്ങൾക്കും വിലക്ക് ബാധകമായിരിക്കില്ല. പ്രത്യേക വിമാന സർവീസ് നടത്താൻ ഇന്ത്യയുമായി കരാറിലേർപ്പെട്ടിട്ടുള്ള രാജ്യങ്ങളിലേക്ക് അനുമതിയോടെ സർവീസ് നടത്താം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |