കൊച്ചി: കൊച്ചി കേന്ദ്രമാക്കി സാംസ്‌കാരിക പഠനകേന്ദ്രം തുടങ്ങാൻ ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് വാച്ച്. മാനവം എന്ന കേന്ദ്രത്തിൽ സാമൂഹിക സാംസ്‌കാരിക വിഷയങ്ങളിൽ പ്രഭാഷണങ്ങളും ചർച്ചകളും നടത്തും. കച്ചേരിപ്പടി എ.പി.എസ്.എസ് ഹാളിലാണ് കേന്ദ്രം. പ്രൊഫ. കെ.സി. എബ്രഹാം കേന്ദ്രത്തിന്റെ ഡയക്ടറും
അഡ്വ. അഷറഫ് നാഹിയ അസിസ്റ്റന്റ് ഡയറക്ടറുമാകും. ആദം അയൂബ്, ജോർജ് കാട്ടുനിലത്ത്, പ്രൊഫ. സൂസൻ ജോൺ, പി.എ. പ്രേംബാബു, ഡോ. മേരിദാസ് കല്ലൂർ, അഡ്വ. വർഗീസ് പറമ്പിൽ എന്നിവർ ഉപദേശ സമിതി അംഗങ്ങളാകും. ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ജനറൽ സെക്രട്ടറി ഫെലിക്‌സ് ജെ. പുല്ലൂടൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.