SignIn
Kerala Kaumudi Online
Thursday, 28 March 2024 8.36 PM IST

അർണബിനും റിപ്പബ്ലിക് ചാനലിനും സമൻസ്

republic

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന്റെ മാനനഷ്ടക്കേസിൽ റിപ്പബ്ലിക് ടി.വി എം.ഡി അർണബ് ഗോസാമിക്കും ചാനലിനും ഡൽഹി സാകേത് കോടതി സമൻസ് അയച്ചു. കേസ് 2022 ജനുവരി 3ന് വീണ്ടും പരിഗണിക്കും.അസാമിലെ ദരംഗിലെ പൊലീസ് വെടിവയ്പ്പിനെ തുടർന്ന് പോപ്പുലർ ഫ്രണ്ടിനെതിരെ അപകീർത്തികരമായ വാർത്ത സംപ്രേഷണം ചെയ്‌തെന്ന പരാതിയിലാണ് സമൻസ് നൽകിയിരിക്കുന്നത്.

അസാമിലെ ദരംഗ് ജില്ലയിൽ നടന്ന വെടിവയ്പിൽ പോപ്പുലർ ഫ്രണ്ട് ബന്ധമുള്ള രണ്ട് പേർ അറസ്റ്റിലായെന്നായിരുന്നു വാർത്ത. സംഘടനയ്ക്കെതിരെ അപകീർത്തികരമായ വാർത്ത സംപ്രേഷണം ചെയ്തതിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും സംഘടനയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾ ചാനലിലോ വെബ്‌സൈറ്റിലോ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് നിർബന്ധിത വിലക്ക് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, REPUBLIC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.