SignIn
Kerala Kaumudi Online
Thursday, 28 March 2024 8.42 PM IST

ഡി.ജി.പിയുടെ ഓൺലൈൻ അദാലത്ത്

adhalath

പത്തനംതിട്ട : പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളിൽ പരിഹാരം കാണുന്നതിനുളള സംസ്ഥാന പൊലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് നവംബർ 26 ന് നടക്കും.

പരാതികൾ നവംബർ 12 ന് മുമ്പ് പൊലീസ് ആസ്ഥാനത്ത് spctalks.pol@ kerala.gov.in എന്ന വിലാസത്തിൽ ലഭിക്കണം. പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ഹെൽപ്പ് ലൈൻ നമ്പർ: 9497900243.
എസ്‌.പി.സി ടോക്‌സ് വിത്ത് കോപ്‌സ് എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയിൽ സർവീസിൽ ഉള്ളതും വിരമിച്ചതുമായ പൊലീസ് ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാം. പൊലീസ് ഉദ്യോഗസ്ഥർക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നൽകാമെന്നതാണ് ഇതിന്റെ പ്രത്യേകത. പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നൽകാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.