SignIn
Kerala Kaumudi Online
Thursday, 25 April 2024 12.25 PM IST

പുനീതിന്റെ മരണം സിനിമ, സാംസ്‌കാരിക മേഖലയ്ക്ക് വലിയ നഷ്‌ടം: മലബാർ ഗ്രൂപ്പ്

puneet

കോഴിക്കോട്: കന്നട ചലച്ചിത്രതാരം പുനീത് രാജ്കുമാറിന്റെ ആകസ്‌മിക വേർപാടിൽ മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. പുനീതിന്റെ വിയോഗം കന്നട ചലച്ചിത്ര, സാംസ്‌കാരിക മേഖലകൾക്ക് കനത്ത നഷ്‌ടമാണ്.

കർണാടകയിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്ന പുനീതിന്റെ വിടവാങ്ങൽ മലബാർ ഗ്രൂപ്പിനും വലിയ നഷ്‌ടമാണ്. മലബാറിനോട് വലിയ അടുപ്പം അദ്ദേഹത്തിനുണ്ടായിരുന്നു. മലബാർ കുടുംബത്തിലെ അംഗത്തെ പോലെയായിരുന്നു പുനീത്. കർണാടകയിൽ മലബാർ ഗ്രൂപ്പിനെ പരിചയപ്പെടുത്തുന്നതിൽ പുനീത് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും എം.പി. അഹമ്മദ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PUNEET RAJKUMAR, MALABAR GOLD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.