SignIn
Kerala Kaumudi Online
Friday, 19 April 2024 10.11 AM IST

മഴ പെയ്താൽ ഇടുക്കി ഡാം വീണ്ടും തുറക്കും

iduki

ഇടുക്കി: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനമനുസരിച്ചുള്ള മഴ ലഭിച്ചാൽ വരും ദിവസങ്ങളിൽ ഇടുക്കി അണക്കെട്ട് വീണ്ടും തുറക്കേണ്ടി വരും. നിലവിലെ റൂൾ ലെവലനുസരിച്ച് 1.01 കൂടി ഉയർന്ന് കഴിഞ്ഞാൽ അണക്കെട്ട് തുറക്കണം. 2399.31 അടിയാണ് ഇപ്പോഴത്തെ റൂൾലെവൽ. നിലവിലെ ജലനിരപ്പ് 2938.30 അടിയാണ്.

ഇന്നലെ രാവിലെ 10ന് ജലനിരപ്പ് 2398.31ൽ എത്തിയപ്പോൾ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. വൈകിട്ട് നാല് മണിയോടെ നീരൊഴുക്ക് കുറഞ്ഞപ്പോൾ ജലനിരപ്പ് താഴ്ന്നു. അതോടെ ,ഓറഞ്ച് അലർട്ടായി. വരും ദിവസങ്ങളിലെ മഴ വിലയിരുത്തിയ ശേഷമേ ചെറുതോണി അണക്കെട്ട് വീണ്ടും തുറക്കുന്ന കാര്യം തീരുമാനിക്കൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IDUKI DAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.