കൊച്ചി: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ മാർക്കറ്റിംഗ് ഡയറക്ടറായി വി. സതീഷ്കുമാർ (56) നിയമിതനായി. മദ്ധ്യപ്രദേശിലും ഛത്തീസ്ഗഢിലും റീട്ടെയിൽ, ഡയറക്ട് സെയിൽസിന്റെ ചുമതല വഹിച്ചിട്ടുണ്ട്.
എൽ.പി.ജി., ലൂബ് സെയിൽസ്, ഓപ്പറേഷൻസ്, പ്രോജക്ട് മാനേജ്മെന്റ് പ്ലാനിംഗ്, എച്ച്.ആർ., വിവരസാങ്കേതികവിദ്യ മേഖലകളിൽ ശ്രദ്ധേയനാണ്. എൽ.പി.ജി ഉപഭോക്താക്കൾക്കുള്ള ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ, പ്രധാനമന്ത്രി ഉജ്വല യോജന എന്നിവയുടെ നടത്തിപ്പിലും പങ്കുവഹിച്ചിട്ടുണ്ട്. പെട്രോളിയം ഉത്പന്ന വിപണനത്തിൽ മൂന്നു പതിറ്റാണ്ടിന്റെ പ്രവർത്തനപരിചയമുള്ള സതീഷ്, ഇന്ത്യൻ ഓയിലിന്റെ ദുബായിലെ സബ്സിഡയറിയായ ബെക്സിംകോ ഐ.ഒ.സി പെട്രോളിയം ആൻഡ് എനർജി ലിമിറ്റഡിന്റെ ബോർഡംഗവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |