തിരുവനന്തപുരം:കണിയാപുരം,അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഗവൺമെന്റ് എൽ.പി.എസ് പള്ളിപ്പുറം,എൽ.പി.എസ് ആലുംമൂട്, എൽ.പി.എസ് തിരുവെള്ളൂർ, എൽ.പി.എസ് അണ്ടൂർക്കോണം, എൽ.പി.എസ് കരിച്ചാറ, എന്നീ സ്കൂളിലേക്കുള്ള 19 എൽ.പി.എസ്.ടി ഒഴിവിലേക്കും കണിയാപുരം യു പി എസിലെ 1 യു.പി.എസ്.ടി തസ്തികകളിലേക്കും നിലവിലുള്ള ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം ഇന്ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ നടത്തും.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം നേരിട്ട് ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |