സുധികോപ്പ, ലുക്മാൻ, ശ്രീജദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിഷ്ണു ഹരീന്ദ്രവർമ്മ സംവിധാനം ചെയ്യുന്ന നോ മാൻസ് ലാന്റ് നവംബർ രണ്ടാം വാരം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ഒാപ്പറേഷൻ ജാവയ്ക്കുശേഷം ലുക് മാൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണിത്. പീരുമേടിന്റെ പശ്ചാത്തലത്തിൽ ഏറെ വ്യത്യസ്തമായ പ്രമേയമാണ് നോ മാൻസ് ലാൻഡ് ദൃശ്യവത്കരിക്കുന്നത്.പവി കെ. പവൻ ആണ് ഛായാഗ്രഹണം . അക്കി വിനായക്,സാം പി. ഫ്രാൻസിസ്എന്നിവരുടെ ഗാനങ്ങൾക്ക് ജോയ് ജിനിത്, സാം പി. ഫ്രാൻസിസ് എന്നിവർ ചേർന്ന് സംഗീതം ഒരുക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |