SignIn
Kerala Kaumudi Online
Friday, 29 March 2024 1.19 AM IST

എടത്തനാട്ടുകര അമ്പലപ്പാറയിൽ വളർത്തുനായയെ പുലി കടിച്ചു കൊന്നു

1

അലനല്ലൂർ: കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ വളർത്തുനായയെ പുലി കടിച്ചു കൊന്നു. അമ്പലപ്പാറ താന്നിക്കുന്ന് ചേലോക്കോടൻ മുഹമ്മദലിയുടെ വളർത്തുനായയെയാണ് പുലി പിടിച്ചത്. വെളളിയാഴ്ച അമ്പലപ്പാറ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് സംഭവം. കോഴിഫാമിൽ ചങ്ങലയിൽ ബന്ധിച്ച് പോയതായിരുന്നു. രാവിലെ വപ്പോഴാണ് വളർത്തുനായയെ പുലി കടിച്ചു കൊന്ന നിലയിൽ കണ്ടത്. അമ്പലപ്പാറ, ഇരട്ടവാരി മേഖലയിൽ പുലി ശല്യം വ്യാപകമാണ്. ഒരു മാസം മുമ്പ് ഇരട്ടവാരി അംബേദ്കർ കോളനിക്ക് സമീപം പുലിയെ കണ്ടിരുന്നു. തിരുവിഴാംകുന്ന് ഫാമിലും നിരവധി തവണ പുലിയെ കണ്ടതായി ജീവനക്കാർ പറഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.