കോട്ടയം : ജില്ലാ സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് അയ്മനം ബാബുവിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണപരിപാടി മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ അദ്ധ്യയക്ഷത വഹിച്ചു. സാബു മുരിക്കവേലി, എസ്. മനോജ്. ടി. യു ജോൺ, ഫാ. ആന്റണി കാഞ്ഞിരത്തിങ്കൽ എന്നിവർ സംസാരിച്ചു. മികച്ച കായികതാരത്തിനുള്ള അയ്മനം ബാബു എൻഡോവ്മെന്റ് അവാർഡ് അസംപ്ഷൻ കോളേജ് സ്പോർട്സ് അക്കാഡമിയിലെ സി.എസ് മരിയക്ക് സമ്മാനിച്ചു. മികച്ച കായികപരിശീലകനുള്ള ജി.വി.രാജ അവാർഡ് കരസ്ഥമാക്കിയ വി. അനിൽ കുമാറിനെ ചടങ്ങിൽ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |