കോട്ടയം : കെ.പി.എം.എസ് സംസ്ഥാന സമ്മേളനം ഡിസംബർ 18 ന് കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടക്കും. സംഘാടകസമിതി രൂപീകരണ യോഗം നവംബർ 1 ന് കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എൽ.രമേശ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ഭാരവാഹികളും, കമ്മറ്റി അംഗങ്ങളും ഉൾപ്പെടെ ജില്ലയിൽ നിന്നുള്ള 212 പ്രതിനിധികൾ പങ്കെടുക്കും.