ചങ്ങനാശേരി : എൻ.എസ്.എസ് പതാകദിനം ഇന്ന് ആചരിക്കും. രാവിലെ 10 ന് പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പതാക ഉയർത്തും. തുടർന്ന് പ്രതിജ്ഞ ചൊല്ലികൊടുക്കും. താലൂക്ക് യൂണിയൻ ആസ്ഥാനങ്ങളിലും, കരയോഗങ്ങളിലും പതാക ഉയർത്തും. ക്ഷേത്രങ്ങളിൽ പ്രത്യേക വഴിപാടുകളുമുണ്ട്.