കൊച്ചി: പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ജെ.എം ഫിനാൻഷ്യലിന് സെപ്തംബർ വരെയുള്ള രണ്ടാം പാദത്തിൽ 174.43 കോടി രൂപ അറ്റാദായം. ബ്രോക്കിംഗ്, ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ്, അസെറ്റ് റികൺസ്ട്രക്ഷൻ, ഭവന, റീട്ടെയിൽ ലോണുകൾ തുടങ്ങിയ മേഖലകളിലെ വൈവിദ്ധ്യവത്കരിച്ച ഗ്രൂപ്പിന്റെ മൊത്ത വരുമാനം 803.40 കോടി രൂപയിൽ നിന്ന് 20.67 ശതമാനം ഉയർന്ന് 969.49 കോടി രൂപയായി.
മഹാമാരി സൃഷ്ടിച്ച തിരിച്ചടിയിൽ നിന്ന് സമ്പദ് വ്യവസ്ഥ തിരിച്ചുവരുന്നതിന്റെ സൂചനകളാണ് രണ്ടാം പാദ ഫലങ്ങളിൽ പ്രതിഫലിക്കുന്നതെന്ന് ജെ.എം ഫിനാൻഷ്യൽ ലിമിറ്റഡിന്റെ നോൺ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാൻ വിശാൽ കമ്പാനി പറഞ്ഞു.