പള്ളുരുത്തി : ചെല്ലാനത്ത് തീരദേശ സംരക്ഷണത്തിന്റെ ഭാഗമായി സർക്കാർ നടപടി തുടങ്ങി. കടൽഭിത്തി നിർമ്മാണത്തിന്റെ മുന്നൊരുക്കങ്ങളുമായി ഊരാളുങ്കൽ സൊസൈറ്റി ടെട്രോപോഡ് നിർമ്മിക്കാനുള്ള സ്ഥലങ്ങൾ സന്ദർശിച്ചു. കെ.ജെ. മാക്സി എം.എൽ.എയുടെ നിർദ്ദേശ പ്രകാരമാണ് ഊരാളുങ്കൽ സൊസൈറ്റിയുടെ എൻജിനീയറിംഗ് വിഭാഗം ചെല്ലാനത്തെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചത്. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ടി.വി. അനിത, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.ബി. ദാളോ, എ.എക്സ്. ആന്റണി ഷീലൻ, ടി.ജെ. പ്രിൻസൺ, ചെല്ലാനം ലോക്കൽ സെക്രട്ടറി പി.ആർ. ഷാജികുമാർ, കെ.കെ. കൃഷ്ണകുമാർ, കെ.എക്സ്. നിക്സൻ എന്നിവർ എൻജിനീയറിംഗ് വിഭാഗത്തോടൊപ്പം വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തി.