SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.38 PM IST

സ്കൂളുകൾക്ക് അടിയന്തര ഫണ്ട് അനുവദിക്കണം

fund

കൊച്ചി: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാലയങ്ങളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ശുചീകരണം, നിർമ്മാണ പ്രവർത്തനങ്ങൾ, വാഹനങ്ങളുടെ അറ്റകുറ്റപ്പണി, പ്രവേശനോത്സവം തുടങ്ങി വൻതുകയുടെ ബാധ്യതയാണ് ഓരോ സ്‌കൂളിനും ഉണ്ടായിട്ടുള്ളത്. സർക്കാർ വിദ്യാലയങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ നടക്കുന്നുണ്ടെങ്കിലും എയ്ഡഡ് സ്‌കൂളുകളിൽ ഇതിന്റെ ഗുണഫലം ലഭിക്കുന്നില്ല. കൊവിഡ് പ്രതിസന്ധി കുറവുണ്ടെങ്കിലും അദ്ധ്യാപകർക്ക് അധികഭാരം ഉണ്ടാക്കിയാൽ പൊതുവിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മങ്ങലേൽക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന സീനിയർ എക്‌സിക്യൂട്ടീവ് അംഗം ടി.യു. സാദത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, FUND
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.