SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.42 PM IST

നവീകരിച്ച പാലയാട് വ്യവസായ എസ്റ്റേറ്റ് തുറന്നു

palayad
കേരള സിഡ്കോ സർക്കാർ സഹായത്തോടെ നവീകരിച്ച പാലയാട് വ്യവസായ എസ്റ്റേറ്റ് ഉദ്ഘാടനം നിർവഹിച്ചു മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയനെ അഭിവാദ്യം ചെയ്യുന്നവർ.

തലശേരി :. കേരള സിഡ്‌കോ സർക്കാർ സഹായത്തോടെ നവീകരിച്ച പാലയാട് വ്യവസായ എസ്റ്റേറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറുകയാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.

എസ്റ്റേറ്റ് നവീകരണത്തിന്റെ ആദ്യഘട്ടത്തിൽ ഇൻഡസ്ട്രിയൽ ഫെസിലിറ്റി സെന്റർ, അഴുക്കുവെള്ളം ശുദ്ധീകരിക്കാനുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഇലക്ട്രിക്കൽ പ്രവൃത്തികൾ, മഴവെള്ള സംഭരണി, ചുറ്റുമതിൽ, ഓവുചാൽ എന്നിവയാണ് പൂർത്തീകരിച്ചത്. രണ്ടാം ഘട്ടത്തിൽ ഓവുചാൽ, അലങ്കാര ചുറ്റുമതിൽ, പ്രവേശന കവാടം, സെക്യൂരിറ്റി ക്യാബിൻ, അറുപത് തെരുവുവിളക്കുകൾ, എസ്റ്റേറ്റിനകത്തുള്ള 868 മീറ്റർ റോഡ്, സിവിൽ ഇലക്ട്രിക് പ്രവൃത്തികൾ എന്നീ നവീകരണ പ്രവൃത്തികളും പൂർത്തീകരിച്ചു. 5.5 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നത്.2018 ലാണ് നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത്.

സിഡ്‌കോ എസ്റ്റേറ്റ് പരിസരത്ത് നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കോങ്കി രവീന്ദ്രൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി .പി. അനിത, ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ .കെ. രവി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ടി. ഒ. ഗംഗാധരൻ, സിഡ്‌കോ മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, ഡയരക്ടർ എ പി രാഗേഷ്, സിഡ്‌കോ ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ ഡി.ജി.എം എസ്. അജിത്കുമാർ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.