SignIn
Kerala Kaumudi Online
Friday, 29 March 2024 3.18 PM IST

കണ്ണൂർ സർവ്വകലാശാലാ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

campus
കണ്ണൂർ സർവകലാശാല രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം താവക്കര കാമ്പസിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ നിർവഹിക്കുന്നു

കണ്ണൂർ: ഒരു വർഷം നീണ്ടു നിൽക്കുന്ന കണ്ണൂർ സർവകലാശാല രജത ജൂബിലി ആഘോഷങ്ങളുടെയും ഓട്ടോമേറ്റഡ് ക്വസ്​റ്റ്യൻ പേപ്പർ ജനറേഷൻ സിസ്​റ്റത്തിന്റെയും പരീക്ഷ മൊബൈൽ ആപ്പിന്റെയും ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.ആർ. ബിന്ദു ഓൺലൈനിൽ നിർവഹിച്ചു. ഓഫ്‌ലൈൻ രീതിയിൽ സർവകലാശാല ആസ്ഥാനത്ത് നടന്ന രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

സർവകലാശാലാ ഗീതം ചടങ്ങിൽ എം.എൽ.എ പുറത്തിറക്കി. കണ്ണൂർ കോർപറേഷൻ മേയർ അഡ്വ.ടി.ഒ. മോഹനൻ മുഖ്യാതിഥിയായി. പരീക്ഷാ മൊബൈൽ ആപ്പ് സ്വിച്ച് ഓൺ കർമം പരീക്ഷാ കൺട്രോളർ ഡോ.പി.ജെ. വിൻസെൻറും ഓട്ടോമേറ്റഡ് ക്വസ്​റ്റ്യൻ പേപ്പർ ജനറേഷൻ സിസ്​റ്റത്തി​െൻറ സ്വിച്ച് ഓൺ കർമം സിൻഡിക്കേറ്റ് അംഗം ഡോ.കെ.ടി. ചന്ദ്രമോഹനും നിർവഹിച്ചു. സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, സ്പോർട്സ് സയൻസ്, ബയോ സയൻസ് വിഷയങ്ങളിലെ ജേർണലുകൾ യഥാക്രമം സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.എ. അശോകൻ, ഡോ.പി.പി. ജയകുമാർ, കെ.വി. പ്രമോദ് കുമാർ, ഡോ. രാഖി രാഘവൻ എന്നിവർക്ക് നൽകി വൈസ്-ചാൻസലർ പ്രഫ.ഗോപിനാഥ് രവീന്ദ്രൻ പ്രകാശനം ചെയ്തു. സിൻഡിക്കേറ്റ് അംഗങ്ങളായ എൻ. സുകന്യ, ഡോ.പി. മഹേഷ് കുമാർ, വിദ്യാർഥി യൂനിയൻ ചെയർമാൻ അഡ്വ.എം.കെ. ഹസ്സൻ, സെനറ്റ് അംഗം പി.ജെ. സാജു എന്നിവർ സംസാരിച്ചു. പ്രോ വൈസ്-ചാൻസലർ പ്രഫ.എ. സാബു നന്ദി പറഞ്ഞു. പ്രമോദ് കുമാർ വെള്ളച്ചാൽ രചിച്ച സർവകലാശാല ഗീതത്തിന്​ ഹരികുമാർ ഹരേ രാം ആണ്​ സംഗീതം നൽകിയത്​. മൃദുല വാരിയരും ഹരികുമാർ ഹരേ റാമും ചേർന്നാണ്​ ആലാപനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.