SignIn
Kerala Kaumudi Online
Thursday, 25 April 2024 1.53 PM IST

കണ്ണവം ഉറൂസിന് തുടക്കമായി

kannavam

കൂത്തുപറമ്പ്:ചരിത്ര പ്രസിദ്ധമായ കണ്ണവം വെളുമ്പത്ത് മഖാം ശരീഫ് ഉറൂസിന് തുടക്കമായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യദ് ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. പുനർ നിർമ്മിച്ച മഖാമിന്റെ ഉദ്ഘാടനവും ഉറൂസിനോടനുബസിച്ച് നടന്നു. അഞ്ച് ദിവസങ്ങളിലായാണ് ഉറൂസ് നടക്കുന്നത്. മത പണ്ഡിതന്മാരും, സാദത്തുക്കളും സൂഫിവര്യന്മാരും ഉൾപ്പെടെയുള്ളവർ ഉദ്ഘാടന ചടങ്ങിൽ പങ്കാളികളായി.സയ്യിദ് മുഹമ്മദ് സഫ് വാൻ തങ്ങൾ ഏഴിമല അദ്ധ്യക്ഷത വഹിച്ചു.

മത വിഞ്ജാന സദസ്സിൽ ഉസ്താദ് ജലീൽ റഹ്മാനി വാണിയൂർ പ്രഭാഷണം നടത്തി. ഉറൂസ് കമ്മറ്റി ജനറൽ സെക്രട്ടറി സി.കെ. യൂസഫ് ഹാജി, അഷറഫ് ഹാജി, മിസാൽ ടി.വി, എം.ഇസ്മയിൽ, സിറാജ് തുടങ്ങിയവർ സംസാരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടണ് ചടങ്ങുകൾ നടന്നത് .അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഉറൂസ് ബുധനാഴ്ച്ച സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.