SignIn
Kerala Kaumudi Online
Thursday, 25 April 2024 6.01 AM IST

കെ.എ.എസ് : ആദ്യ നിയമന ശുപാർശ നാളെ

kerala-administrative-ser

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലേക്കുള്ള ആദ്യ നിയമന ശുപാർശകൾ കേരളപ്പിറവി ദിനമായ നാളെ പി.എസ്.സി. ആസ്ഥാന ഓഫീസിൽ നിന്ന് വിതരണം ചെയ്യും. 2019 നവംബർ 1നാണ് കെ.എ.എസ്. ഓഫീസർ (ജൂനിയർ ടൈം സ്‌കെയിൽ) ട്രെയിനി തസ്തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒന്നാം സ്ട്രീമിൽ 547,543 ഉം രണ്ടാം സ്ട്രീമിൽ 26,950 ഉം മൂന്നാം സ്ട്രീമിൽ 2,951 ഉം അപേക്ഷകൾ ലഭിച്ചു.2020 ഫെബ്രുവരി 22, ഡിസംബർ 29 തീയതികളിൽ ഒ.എം.ആർ. പ്രാഥമിക പരീക്ഷയും ,2020 നവംബർ 20, 21, 2021 ജനുവരി 15, 16 തീയതികളിലായി വിവരണാത്മക പരീക്ഷയും നടന്നു. 2021 സെപ്തംബർ 30 ഓടെ അഭിമുഖവും പൂർത്തീകരിച്ചു, ഒക്‌ടോബർ 8ന് റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. നവംബർ ഒന്നിന് മൂന്ന് സ്ട്രീമുകളിലേക്കുമായി 105പേരെ നിയമന ശുപാർശ ചെയ്യുന്നതോടെ കേരള സിവിൽ സർവീസ് ചരിത്രത്തിൽ പുതിയ അദ്ധ്യായത്തിന് തുടക്കമാവും. നിയമന ശുപാർശ ചെയ്യപ്പെടുന്നവർക്ക് 18 മാസത്തെ വിദഗ്ധ പരിശീലനം നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA ADMINISTRATIVE SERVICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.