കോഴിക്കോട്:അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റത്തിനെതിരെ അലുമിനിയം ലേബർ കോൺട്രാക്ട്
അസോസിയേഷന്റെ നേതൃത്വത്തിൽ നവംബർ രണ്ടിന് സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസ സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ദിലീഫ് മുടപ്പിലാശേരിയും ജനറൽ സെക്രട്ടറി മധു കോട്ടത്തുരുത്തിയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉപവാസം ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. പി.ടി.എ റഹിം എം.എൽ.എ, മോൻസ് ജോസഫ് എം.എൽ.എ എന്നിവർ പങ്കെടുക്കും. അമിത വിലക്കയറ്റം കാരണം മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് നേതാക്കൾ പറഞ്ഞു.