ദുബായ് : ട്വന്റി-20 ലോകകപ്പിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ആസ്ട്രേലിയയെ ഇംഗ്ളണ്ട് എട്ടുവിക്കറ്റിന് തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ നിശ്ചിത 20 ഓവറിൽ 125 റൺസിന് ആൾഔട്ടായി.മറുപടിക്കിറങ്ങിയ ഇംഗ്ളണ്ട് 11.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ക്രിസ് യോർദാനും രണ്ട് വിക്കറ്റുകൾ വീതം നേടിയ ക്രിസ് വോക്സും ടൈമൽ മിൽസും ചേർന്നാണ് കംഗാരുക്കളെ ചുരുട്ടിയത്. 44 റൺസെടുത്ത നായകൻ ആരോൺ ഫിഞ്ചാണ് ഒാസീസ് നിരയിലെ ടോപ് സ്കോററർ. ഇംഗ്ളണ്ടിനുവേണ്ടി ജോസ് ബട്ട്ലർ 32 പന്തിൽ അഞ്ചുവീതം ഫോറും സിക്സുമടക്കം 71 റൺസെടുത്തു.