SignIn
Kerala Kaumudi Online
Friday, 19 April 2024 7.01 PM IST

പത്താം തരം തുല്യതാ പരീക്ഷ: 427/410

photo

# ജില്ലയിൽ വിജയം 96 %

ആലപ്പുഴ: പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷൻ വഴി നടത്തുന്ന പത്താം തരം തുല്യതാ പരീക്ഷയിൽ ജില്ലയിൽ 96 ശതമാനം വിജയം. 11 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 427 പേരിൽ 410 പേർ വിജയിച്ചു. 255 പേർ സ്ത്രീകളാണ്. പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള 63 പേരും പട്ടികവർഗ വിഭാഗക്കാരായ രണ്ടുപേരും വിജയിച്ചു.

അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതിയ എഴുപത്തിയഞ്ചുകാരൻ പി.ഡി. ഗോപിദാസ് മൂന്ന് വിഷയങ്ങൾക്ക് എ പ്ലസ് ഉൾപ്പെടെ നേടി മികച്ച വിജയം കൈവരിച്ചു. മുതിർന്ന പഠിതാവും ഗോപിദാസാണ്.

കായംകുളം ഗവ. സ്‌കൂളിൽ പരീക്ഷ എഴുതിയ ലുബൈനയാണ് (18) വിജയികളിലെ ബേബി. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഓൺലൈനിൽ പഠിച്ചാണ് എല്ലാവരും പരീക്ഷയെഴുതിയത്. വിജയികളെ ജില്ലാ സാക്ഷരതാ സമിതി ചെയർപേഴ്സണായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അഭിനന്ദിച്ചു.

ദമ്പതികൾക്ക് വിജയമധുരം
അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതിയ ദമ്പതികൾക്കും മിന്നും വിജയം. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡ് മായാ സദനത്തിൽ മഹേശനും ഭാര്യ മായയുമാണ് ഒന്നിച്ച് പത്താംതരം കടന്നത്. മായ ആറ് വിഷയങ്ങൾക്കും മഹേശൻ അഞ്ച് വിഷയങ്ങൾക്കും എ പ്ലസ് നേടി. ഹരിപ്പാട് ഗവ. ബോയ്സ് ഹൈസ്‌കൂളിൽ പരീക്ഷ എഴുതി വിജയിച്ച രോഹിണി സിദ്ധാർത്ഥ് സാക്ഷരതാ മിഷൻ വഴി നാലാം തരവും ഏഴാം തരവും വിജയച്ചാണ് പത്താം തരം പരീക്ഷയ്ക്ക് യോഗ്യത നേടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.