ആലപ്പുഴ: ശ്വാസകോശ വിദഗ്ദ്ധരുടെ സംഘടനയായ അകാദമി ഒഫ് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ (എ.പി.സി.സി.എം) ദേശീയ പ്രസിഡന്റായി ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം പ്രൊഫസർ ഡോ. പി.എസ്. ഷാജഹാനും സെക്രട്ടറിയായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശ്വാസ കോശ വിഭാഗം പ്രൊഫസർ ഡോ. ബി. ജയപ്രകാശും സ്ഥാനമേറ്റു. ഡോ. കുര്യൻ ഉമ്മൻ (പ്രസിഡന്റ് ), ഡോ. ഡേവിസ് പോൾ (വൈസ് പ്രസിഡന്റ് ), ഡോ. കിരൺ വിഷ്ണു നാരായൺ (ജോ. സെക്രട്ടറി ), ഡോ. വിപിൻ വർക്കി (ട്രഷറർ), ഡോ. പി. വേണുഗോപാൽ (എഡിറ്റർ) എന്നിവരെ മറ്റ് ഭാരവാഹികളായി തിരഞ്ഞെടുത്തു.