SignIn
Kerala Kaumudi Online
Tuesday, 24 May 2022 10.54 AM IST

എൻഡോസൾഫാൻ ഐക്യദാർഢ്യ കൺവെൻഷൻ

strike
കൊ​ടു​ങ്ങ​ല്ലൂ​രി​ൽ​ ​ന​ട​ന്ന​ ​എ​ൻ​ഡോ​സ​ൾ​ഫാ​ൻ​ ​ഐ​ക്യ​ദാ​ർ​ഢ്യ​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​അ​ൻ​വ​ർ​ ​അ​ലി​ ​ഉ​ദ​ഘാ​ട​നം​ ​ചെ​യ്യു​ന്നു

കൊടുങ്ങല്ലൂർ: എൻഡോസൾഫാൻ കീടനാശിനിയുടെ ദുരന്തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാസർകോട്ടെ ജനങ്ങളുടെ അതിജീവന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊടുങ്ങല്ലൂർ ചന്തപ്പുര എം.ഐ.ടി ഹാളിൽ ജില്ലാ തല ഐക്യദാർഢ്യ കൺവെൻഷൻ നടത്തി. കവിയും എഴുത്തുകാരനുമായ അൻവർ അലി ഉദ്ഘാടനം ചെയ്തു. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ദുരിതം ജീവിതം നയിക്കേണ്ടി വരുന്ന എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ജീവിക്കാനുള്ള പോരാട്ടത്തോട് ഐക്യപ്പെടേണ്ടത് എല്ലാ മനുഷ്യസ്‌നേഹികളുടേയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാംസ്കാരിക സാമൂഹിക രാഷ്ട്രീയ പ്രവർത്തകരും പൊതുജനങ്ങളും ഐക്യദാർഢ്യ റാലിയിലും ജില്ലാ കൺവെൻഷനിലും പങ്കെടുത്തു.

ജില്ലാ ഐക്യദാർഢ്യ സമിതി ചെയർമാൻ ടി.കെ. വാസു അദ്ധ്യക്ഷത വഹിച്ചു. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ പ്രസിഡന്റ് മുനീസ അമ്പലത്തറ ദുരിതബാധിതരുടെ ജീവിതപ്രശ്നങ്ങളും സമര പോരാട്ടങ്ങളും കൺവെൻഷനിൽ വിശദീകരിച്ചു. സർക്കാർ കാണിക്കുന്ന അവഗണനയും ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്‌തതയും സുപ്രീം കോടതി വിധി നിലവിൽ ഉണ്ടായിട്ടും നഷ്ടപരിഹാരം ലഭ്യമാക്കാത്ത അവസ്ഥയെക്കുറിച്ചും അവർ പറഞ്ഞു.

സംഘാടക സമിതി ചെയർപേഴ്‌സൻ നെജു ഇസ്മയിൽ, സംസ്ഥാന സമര ഐക്യദാർഢ്യ സമിതി കൺവീനർ എം. സുൽഫത്ത്, ടി.എൽ. സന്തോഷ്, മോൻസി പി.ജെ, ബൾക്കിസ് ബാനു, രാജേഷ് അപ്പാട്ട്, ഷാജഹാൻ കെ.കെ, ടി.എൻ കുഞ്ഞുമൊയ്‌ദീൻ, എൻ.ബി അജിതൻ, കെ.കെ കുഞ്ഞുമൊയ്‌ദീൻ തുടങ്ങിയവർ സംസാരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.