തൃശൂർ: ജില്ലയിൽ 48 പഞ്ചായത്തുകളിലെ 12,78,57 വീടുകൾക്ക് കുടിവെള്ള കണക്ഷൻ നൽകാൻ തീരുമാനം. ജൽ ജീവൻ മിഷൻ പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിനായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതിനായി 1489.67 കോടി രൂപയുടെ പദ്ധതി നിർദ്ദേശങ്ങൾക്ക് ജില്ലാ ശുചിത്വ മിഷൻ അംഗീകാരം നൽകി. ജല ജീവൻ മിഷനിൽ 40 പഞ്ചായത്തുകളും ജലനിധി പദ്ധതിയിൽ എട്ട് പഞ്ചായത്തുകളുമാണുള്ളത്. ഇതോടെ തൃശൂരിലെ എല്ലാ പഞ്ചായത്തുകളിലേയും മുഴുവൻ വീടുകൾക്കും കുടിവെള്ള കണക്ഷൻ നൽകുന്നതിന് ജില്ലാ ശുചിത്വ മിഷൻ അംഗീകാരം നൽകിയതായി കേരള വാട്ടർ അതോറിറ്റി തൃശൂർ സുപ്രണ്ടിംഗ് എൻജിനിയർ പൗളി പീറ്റർ അറിയിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത്, ജില്ലാ വികസന കമീഷണർ, വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനിയർ, പട്ടികജാതി പട്ടികവർഗ വികസന ഓഫീസർ, കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറിമാർ ഇറിഗേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.