ടെഹ്റാൻ: ഹെൽമന്ദ് നദീജല കരാറുമായി ബന്ധപ്പെട്ട് താലിബാന്റെ നയം ഭീഷണിയാകുമെന്ന് ഇറാൻ. 1973ലാണ് ഹെൽമന്ദ് നദീജലകരാർ ഇറാനുമായി അഫ്ഗാൻ ഭരണകൂടം ഒപ്പുവെച്ചത്. ഇതുപ്രകാരം ഹെൽമന്ദിലെ ജലം സെക്കന്റിൽ 26 ക്യൂബിക് ഘനയടി എന്ന നിലയിൽ ഇറാനിലേക്ക് ഒഴുക്കാം എന്നതാണ് കരാറിലെ വ്യവസ്ഥ. അഫ്ഗാനിലെ മുൻ സർക്കാർ ഇറാനടക്കമുള്ള രാജ്യങ്ങൾക്ക് പണം നൽകാതെ ജലം വിട്ടുതരില്ലെന്ന നിലപാടിലായിരുന്നു. പണം അല്ലെങ്കിൽ എണ്ണ നൽകണമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാലിപ്പോൾ ഹെൽമന്ദ് നദിയിലെ ജലം കുറവായതിനാൽ ജലം ഒഴിക്കില്ലെന്ന നിലപാടിലാണ് ഹെൽമന്ദ് പ്രവിശ്യയിലെ താലിബാൻ നേതാക്കൾ.
'നിലവിലെ അന്തരീക്ഷത്തിൽ താലിബാൻ അഫ്ഗാനിലെടുക്കുന്ന നിലപാട് ഇറാന്റെ രാജ്യതാൽപ്പര്യങ്ങൾക്ക് എതിരാണ്. പ്രദേശത്തെ അയൽരാജ്യങ്ങളുമായുള്ള ബന്ധം, പ്രകൃതി വിഭവങ്ങളോടുള്ള താലിബാന്റെ സമീപനം എന്നീ വിഷങ്ങളിൽ വിഷയങ്ങളിൽ വിയോജിപ്പുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രി റസൂൽ മൗസാവി പറഞ്ഞു. താലിബാന് നിലവിൽ യാതൊരു ജല നയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.