തിരുവനന്തപുരം: ആഗോള മലയാളി ശാസ്ത്ര പ്രതിഭ ഡോ.താണുപദ്മനാഭന്റെ സ്മരണാർത്ഥം കേരള സർവകലാശാലയിൽ അന്തർദേശീയ പഠന- ഗവേഷണകേന്ദ്രം തുടങ്ങുമെന്ന് മന്ത്റി ഡോ.ആർ.ബിന്ദു പറഞ്ഞു. മുഖ്യമന്ത്റി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണിത്.പദ്ധതി രൂപരേഖ അവസാനഘട്ടത്തിലാണ്. സർവകലാശാലയിൽ സ്റ്റുഡന്റ് ലൈഫ് സൈക്കിൾ മാനേജ്മെന്റ് സിസ്റ്റം, ലൈബ്രറിയിലെ നൂതന ഡിജിറ്റൽ സേവനങ്ങൾ എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻപിള്ള അദ്ധ്യക്ഷനായിരുന്നു. ചിപ്പ് ഘടിപ്പിച്ച സ്മാർട്ട് കാർഡ് ഡോ.പി.വി.ഉണ്ണിക്കൃഷ്ണൻ,സിന്ധു എസ്.കുമാർ, ഡോ.പി.കെ.രാജശേഖരൻ,ഡോ.വിളക്കുടി രാജേന്ദ്രൻ,എൻ.നൗഫൽ,അപ്സര ശശികുമാർ എന്നിവർ മന്ത്രിയിൽ നിന്ന് സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |