തിരുവനന്തപുരം: ലോക പക്ഷാഘാതദിന ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കിംസ്ഹെൽത്ത് സൈക്ലത്തോൺ സംഘടിപ്പിച്ചു. ഇൻഡസ് സൈക്ലിംഗ് എംബസി, റൈഡ് ഫോർ ഗ്രീൻ എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനവും കനകക്കുന്നിൽ നിന്ന് ആരംഭിച്ച സൈക്ലത്തോണിന്റെ ഫ്ളാഗ് ഓഫും ചലച്ചിത്ര താരം മണിക്കുട്ടൻ നിർവഹിച്ചു.
തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് കിംസ്ഹെൽത്ത് സി.എസ്.ആറിന്റെ ഭാഗമായി നൽകുന്ന സൈക്കിൾ വിതരണവും മണിക്കുട്ടൻ നിർവഹിച്ചു. പക്ഷാഘാത ചികിത്സയിൽ സമയത്തിന് വലിയ പ്രാധാന്യമുണ്ടെന്നും പക്ഷാഘാതം സംഭവിക്കുമ്പോൾ എത്രയും പെട്ടെന്ന് ചികിത്സ തേടുക വളരെ പ്രധാനമാണെന്നും കിംസ്ഹെൽത്ത് ന്യൂറോളജി വിഭാഗം കോ ഓർഡിനേറ്റർ ഡോ.സി.ജെ. സുരേഷ് ചന്ദ്രൻ പറഞ്ഞു. കിംസ്ഹെൽത്ത് ന്യൂറോളജി വിഭാഗം സീനിയർ കൺട്ടൾട്ടന്റ് ഡോ. ശ്യാംലാൽ, ഓണററി കൺസൾട്ടന്റ് ഡോ. മനോരമ ദേവി, അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. കൃഷ്ണശ്രീ, ജനറൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഗോപിനാഥ മേനോൻ, കിംസ് ഹെൽത്ത് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജെറി ഫിലിപ്പ്, ഹെൽത്ത് കെയർ പ്രമോഷൻസ് ഗ്രൂപ്പ് ഹെഡ് വൈ.ആർ. വിനോദ്, ഇൻഡസ് സൈക്ലിംഗ് എംബസിയുടെയും റൈഡ് ഫോർ ഗ്രീനിന്റെയും മുതിർന്ന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |