പാലക്കാട്:ഇന്ദിരാ ഗാന്ധിരക്തസാക്ഷിത്വ ദിനത്തിൽ പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ജ്യോതി പ്രയാണം നടത്തി. ശേഖരിപുരം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച യാത്ര കെ.പി.സി.സി ജനറൽ സെക്രട്ടറി പ്രൊഫ. കെ.എ. തുളസി ഉദ്ഘാടനം ചെയ്തു. കെ. സുജാത ജ്യോതി പ്രയാണ ദീപ ശിഖ വാഹകയായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പുത്തൂർ രാമകൃഷ്ണൻ നേതൃത്വം നൽകിയ ചടങ്ങിൽ യു.ഡി.എഫ് ജില്ലാ കൺവീനർ പി. ബാലഗോപാൽ, ഡി.സി.സി സെക്രട്ടറിമാരായ എ. ബാലൻ, എം. സുനിൽകുമാർ, സി.വി. സതീഷ്, നാസർ, ജവഹർ രാജ്, അനിൽ ബാലൻ, കുപ്പേലൻ, കെ.എൻ. സഹീർ, പോൾ പി. ആലീസ്, പ്രതിഭ സതീഷ്, പി.എച്ച്. നസീർ, കെ. ചന്ദ്രൻ, അബു പാലക്കാടൻ, താഹ, ബി. സുഭാഷ്, ഡി. ഷജിത്കുമാർ, മിനിബാബു, അനുപമ എന്നിവർ സംസാരിച്ചു. പ്രയാണം കോട്ടമൈതാനം രക്ത സാക്ഷിത്വ മണ്ഡപത്തിൽ സമാപിച്ചു. സമാപന യോഗത്തെ അഭിസംബോധന ചെയ്ത് ഐ.എൻ.ടി.യു.സി സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ. അപ്പു സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |