ന്യൂഡൽഹി:രാജ്യത്തെ കൊവിഡ് സജീവ രോഗികളുടെ എണ്ണത്തിൽ വൻ കുറവ്. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തിലും താഴെ മാത്രമാണ് (1,59,272 പേർ). 247 ദിവസത്തിനിടയിൽ ഏറ്റവും കുറവാണിത്. 24 മണിക്കൂറിനിടെ രാജ്യത്ത് 12,830 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.446 പേർ കൂടി മരിച്ചു. 14,667 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 98.20%. പ്രതിവാര രോഗ സ്ഥിരീകരണം (1.18%) 37 ദിവസമായി രണ്ട് ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണം 1.13%. ആകെ 60.83 കോടി കൊവിഡ് പരിശോധന നടത്തി. ആകെ രോഗമുക്തർ 3,36,55,842.ഇതുവരെ 106.14 കോടി ഡോസ് വാക്സിൻ നൽകി. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. തമിഴ്നാട്ടിലും ആയിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം കൊവിഡ് രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ അഞ്ഞൂറിനടത്ത് പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
ഊർമിള മധോൺകറിന് കൊവിഡ്
ബോളിവുഡ് താരം ഊർമിള മധോൺകറിന് കൊവിഡ് സ്ഥിരികരിച്ചു. നടി തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. നിലവിൽ ക്വാറന്റൈനിലാണ്.
വാക്സിൻ വിതരണം: യോഗം വിളിച്ച് പ്രധാനമന്ത്രി
വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് നവം.മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാർഖണ്ഡ്, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുംവാക്സിനേഷൻ കുറവുള്ള ജില്ലകളിലെ കളക്ടർമാരും യോഗത്തിൽ പങ്കെടുക്കും. ഇത്തരത്തിൽ ആകെ 40 ജില്ലകൾ ഉണ്ടെന്നാണ് കണക്ക്.
രാജ്യത്ത് പ്രായപൂർത്തിയായവരിൽ 32 ശതമാനം പേരും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. കൊവിഡ് മീറ്റർ ആകെ കേസുകൾ - 3,42,73,300 മരണം - 4,58,186 രോഗമുക്തർ - 3,36,55,842